കൊല്ലം: കോണ്‍ഗ്രസിനേയും ബിജെപിയേയും ആര്‍എസ്എസിനേയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍ ബാലകൃഷ്ണപ്പിള്ള. തലയില്‍ അല്‍പമെങ്കിലും വിവരമുള്ളവര്‍ വനിതാ മതിലിന് എതിര് നില്‍ക്കുമോയെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള ചോദിച്ചു. 

മതിലിനെ എതിര്‍ക്കുന്നവര്‍ക്ക് മതിലില്‍ പങ്കെടുത്തവരെ ഒഴിവാക്കി ഇത്തരമൊരു മതില്‍ തീര്‍ക്കാന്‍ സാധിക്കുമോയെന്ന് ബാലകൃഷ്ണപിള്ള വെല്ലുവിളിച്ചു. ശബരിമല വിധിയില്‍ രാഷ്ട്രീയ  മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. വര്‍ഗീയതയുടെ പേരില്‍ സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവര്‍ വീണ്ടും ചൂഷണത്തിന് വിധേയരാവേണ്ടി വരുന്ന നാളുകളാണ് വരാന്‍ പോവുന്നതെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു. 

സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ശേഷം ഒരു പാട് മുന്നോട്ട് പോയ കേരളം സമീപ കാലത്ത് പിന്നോട്ടാണ് നടക്കുന്നത്. ആചാരാനുഷ്ടാനങ്ങള്‍ അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള.