കൊല്ലം: രാഷ്ട്രീയ മര്യാദ ഉണ്ടായിരുന്നുവെങ്കില്‍ ഇടത് മുന്നണി കെ.ബി. ഗണേഷ്‌കുമാറിനെ മന്ത്രി ആക്കുമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. രാഷ്ട്രീത്തില്‍ 65 വര്‍ഷം തികയ്ക്കുന്ന ബാലകൃഷ്ണപിള്ളയ്ക്ക് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ യോഗത്തിലാണ് അദ്ദേഹം ഇടത് മുന്നണിക്ക് നേരെ തുറന്നടിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിച്ച കേരള കോണ്‍ഗ്രസ് ബി യ്ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചെല്ലെന്ന മുഖവുരയോടെയാണ് ബാലകൃഷ്ണപിള്ള പ്രസംഗം ആരംഭിച്ചത്. സിപിഐയും - സിപിഎമ്മും തമ്മിലടിക്കുന്നത് കാണുമ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ള മുന്നണിയായി എല്‍ഡിഎഫ് മാറിയെന്ന് തോന്നും. ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ മുന്നണിയാണ് ഇപ്പോള്‍ എല്‍ഡിഎഫ് എന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു.