ബംഗളൂരു: മലയാളിയായ നഴ്സിങ് വിദ്യാര്‍ഥിനി കര്‍ണാടകയില്‍ ക്രര റാഗിങ്ങിന് ഇടയായി. മെയ് ഒമ്പതിനു ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളജിലാണു സംഭവം. വിദ്യാര്‍ഥിനി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ അന്നനാളത്തില്‍ ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.

ക്രൂരമായ റാഗിങ്ങാണു തനിക്കെതിരെ നടന്നതെന്നും, ആസിഡ് കലര്‍ത്തിയ ലോഷന്‍ കുടിപ്പിച്ചെന്നും പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളാണ് ആക്രമണത്തിനു പിന്നില്‍. ലോഷന്‍ കുടിച്ചതാണു കുട്ടിയുടെ അന്നനാളത്തില്‍ പൊള്ളലുണ്ടാകാന്‍ കാരണം.

പെണ്‍കുട്ടി ഗുല്‍ബര്‍ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതു ഗൗരവമായി പരിഗണിക്കാന്‍ പൊലീസ് തയാറായിരുന്നില്ല. നേരത്തെയും പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ ക്രൂര റാഗിങ്ങിന് ഇരയാകേണ്ടിവന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.