അമ്മ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് യുവാവ് ഒടുവില്‍ കടുംകൈ പ്രയോഗിച്ചു

മൂലമറ്റം: അമ്മ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് യുവാവ് ഒടുവില്‍ കടുംകൈ പ്രയോഗിച്ചു. ഇടുക്കി മൂലമറ്റത്ത് രഘു എന്ന മുപ്പത്തിയഞ്ചുകാരമാണ് അമ്മയോട് പ്രതിഷേധിച്ച് തെങ്ങില്‍ കയറി ഇരിപ്പുറച്ചത്. നാട്ടുകാരും സൃഹത്തുക്കളും ഇയാളെ നിലത്തിറക്കാന്‍ ശ്രമിച്ചെങ്കിലും ഇയാല്‍ കൂട്ടാക്കിയില്ല. വിവാഹം കഴിപ്പിച്ചു തന്നാല്‍ ഇറങ്ങാം എന്നായിരുന്നു രഘുവിന്‍റെ നിലപാട്. തന്നെ അനുനയിപ്പിക്കാന്‍ എത്തിയവരെ തെങ്ങില്‍ നിന്നും തേങ്ങ പറച്ച് എറിയുകയും മറ്റും ഇയാള്‍ ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചു. തുടര്‍ന്ന് ഏണി വച്ച് തെങ്ങില്‍ കയറാന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗാസ്ഥര്‍ തീരുമാനിക്കുകയായിരുന്നു. താഴെ രഘുവിനായി നാട്ടുകാര്‍ വലവിരിച്ചു. വലയില്‍ കുടുങ്ങിയ ഇയാളെ കാഞ്ഞാര്‍ പോലീസ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പിതാവു മരിച്ചു പോയ ഇയാള്‍ വിവാഹം കഴിക്കണം എന്ന് പറഞ്ഞു മാതാവുമായി പതിവായി വഴക്കിടുമായിരുന്നു എന്നു പറഞ്ഞു. കഴിഞ്ഞ ദിവസം അമ്മയെ ചുറ്റികയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. യുവാവിനു മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് പറയുന്നു.