ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളുടെ വേദന അറിയാൻ ഹൃദയമില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ജി.എസ്.ടി ഐ.സി.യുവിലാണെന്ന വിമര്‍ശനവും രാഹുൽ നടത്തി. ലോകത്ത് എല്ലാ രാജ്യങ്ങളും കൂടുതൽ തൊഴിൽ നൽകുകയും വളരുകയും ചെയ്യുമ്പോൾ ഇന്ത്യ അതിന് വിപരീതമായി സഞ്ചരിക്കുകയാണ്. മോദി സര്‍ക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായിരിക്കുന്നുവെന്നും രാഹുൽഗാന്ധി പറ‍ഞ്ഞു.

ദില്ലിയിൽ പി.എച്ച്ഡി ചേംബറിന്‍റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. അതേസമയം അതേസമയം ജി.എസ്.ടിയുടെ നേട്ടം ഏറ്റവും അധികാരം കിട്ടാൻ പോകുന്നത് ഉപഭോക്താക്കൾക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി.എസ്.ടി വന്നതോടെ കമ്പനികൾ തമ്മിലുള്ള മത്സരം കൂടുമെന്നും അത് ഉല്പന്നങ്ങളുടെ വില കുറക്കുമെന്നും മോദി പറഞ്ഞു.