കോഴക്കേസിൽ സിബിഐ സ്പെഷൽ ഡയറക്ടര്‍ രാകേഷ് അസ്താനയെ സിബിഐ തന്നെ പ്രതി ചേര്‍ത്ത വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അസ്താന പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയെന്ന് രാഹുൽ ആരോപിച്ചു.  

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദില്ലി: കോഴക്കേസിൽ സിബിഐ സ്പെഷൽ ഡയറക്ടര്‍ രാകേഷ് അസ്താനയെ സിബിഐ തന്നെ പ്രതി ചേര്‍ത്ത വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അസ്താന പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയെന്ന് രാഹുൽ ആരോപിച്ചു. 

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രാകേഷ് അസ്താനയെ ചൂണ്ടിക്കാട്ടി നേരത്തെയും പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ പ്രതികരണം നടത്തിയിരുന്നു. നേരത്തെ ഗുജാറത്ത് കലാപം അന്വേഷിച്ച പ്രത്യേക തലവന്‍ എന്ന നിലയില്‍ സിബിഐയിലെ രണ്ടാമന്‍ പതവിയിലേക്ക് അസ്താന നുഴഞ്ഞ് കയറിയതാണ്. പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയായ ഉദ്യോഗസ്ഥന്‍ കോഴക്കേസില്‍ പിടിക്കപ്പെട്ടി രിക്കുന്നു. രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള ആയുധമായി സിബിഐയെ പ്രധാമന്ത്രി മാറ്റിയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു സിബിഐയെ തകര്‍ക്കുന്ന നടപടികളാണ് പ്രധാമന്ത്രിയുടെ ഭാഗത്തുനിന്ന് വരുന്നത് എന്നും രാഹുല്‍ ആരോപിച്ചു.

Scroll to load tweet…