ഇത്തരം വിധികൾ പുറപ്പെടുവിച്ചില്ലെങ്കിൽ തങ്ങളുടെ ലെഫ്റ്റ് ലിബറൽ പട്ടം നഷ്ടപെടുമോയെന്ന പേടിയാണ് കോടതികൾക്കെന്നും രാഹുൽ ഈശ്വർ
കൊച്ചി: മലയാളികളേക്കാൾ വ്രത ശുദ്ധിയും ഭക്തിയും ഉള്ളത് അന്യസംസ്ഥാന അയ്യപ്പ ഭക്തർക്കാണെന്ന് രാഹുല്‍ ഈശ്വര്‍. തമിഴ് നാട്ടിലാണ് ശബരിമലയെങ്കിൽ പ്രശ്നങ്ങൾ അവിടത്തെ ഭക്തർ പരിഹരിക്കുമായിരുന്നു. ഇത്തരം വിധികൾ പുറപ്പെടുവിച്ചില്ലെങ്കിൽ തങ്ങളുടെ ലെഫ്റ്റ് ലിബറൽ പട്ടം നഷ്ടപെടുമോയെന്ന പേടിയാണ് കോടതികൾക്കെന്നും രാഹുൽ ഈശ്വർ കൊച്ചിയില്‍ പറഞ്ഞു.
ശബരിമലയിൽ എത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും ശബരിമലയിൽ ആവശ്യത്തിൽ അധികം ഉള്ളത് പോലീസുകാർ മാത്രമാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. മുതിർന്നവർക്ക് അടക്കം സന്നിധാനത്തേക്ക് എത്താന് ഗതാഗത സൗകര്യം ഇല്ല, വെള്ളം, ആഹാരം, ശൗചാലയം തുടങ്ങിയവ ലഭ്യമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലതിരുന്നിട്ടും ശബരിമലയിൽ ഭക്തർ പെരുമാറുന്നത് ആത്മസംയമനത്തോടെയാണെന്നും പത്തു ദിവസത്തിനുള്ളിൽ യുദ്ധകാല അടിസ്ഥാനത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. സർക്കാരും ദേവസ്വം ബോർഡും ഇതിനു ആവശ്യം ആയ നടപടികൾ സ്വീകരിക്കണം, വിശ്വാസത്തോട് ചേർന്ന് നിൽക്കുന്ന നിലപാട് സർക്കാരിൽ നിന്ന് ഉണ്ടാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
