ഇന്ന് രാവിലെ നിലയ്ക്കലില്‍ എത്തിയ രാഹുൽ ഈശ്വർ നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങി. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് രാഹുൽ ഈശ്വർ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാൻ എത്തിയത്. ഇരുമുടിക്കെട്ട് ഇല്ലാതെ എത്തിയ രാഹുൽ ഈശ്വർ‍ സന്നിധാനത്തേക്ക് പോകാൻ തയ്യാറെടുത്തെങ്കിലും പോയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. 

നിലയ്ക്കല്‍: ഇന്ന് രാവിലെ നിലയ്ക്കലില്‍ എത്തിയ രാഹുൽ ഈശ്വർ നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് രാഹുൽ ഈശ്വർ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാൻ എത്തിയത്. ഇരുമുടിക്കെട്ട് ഇല്ലാതെ എത്തിയ രാഹുൽ ഈശ്വർ‍ സന്നിധാനത്തേക്ക് പോകാൻ തയ്യാറെടുത്തെങ്കിലും പോയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. 

തുലാമാസ പൂജക്കായി നട തുറന്നപ്പോൾ തീർത്ഥാടകരെ തടഞ്ഞതിന് രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം കിട്ടിയെങ്കിലും, ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കാൻ ചിലർ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് രാഹുൽ വീണ്ടും അറസ്റ്റിലായി.

ഈ സാഹചര്യത്തിലാണ് സന്നിധാനത്തേക്ക് പോയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചത്. ഇതോടെ പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട ശേഷം രാഹുൽ മടങ്ങി. നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡല കാലത്ത് യുവതികളെ സന്നിധാനത്ത് എത്താതെ നോക്കുമെന്നും അതിനായി പോണ്ടിച്ചേരിയില്‍ നിന്നടക്കം ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകരെ എത്തിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. മാത്രമല്ല ഇതിനായി പ്ലാന്‍ ബിയും സിയുമടക്കം നിരവധി പ്ലാനുകളുണ്ടെന്നും രാഹുൽ അവകാശപ്പെട്ടിരുന്നു.