വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ദില്ലി:സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്തെന്ന് രാഹുൽ ഗാന്ധി. സിബിഎസ്ഇ ചോദ്യപേപ്പര് ചോര്ച്ചയില് കോച്ചിംഗ് സെന്റര് നടത്തിപ്പുകാരനായ വിക്കി എന്നയാള് അറസ്റ്റിലായിരുന്നു.
ദില്ലിയിലും ഹരിയാനയിലും പൊലീസ് പരിശോധന നടക്കുന്നുണ്ട്. പുതിയ പരീക്ഷാ തീയതിയുടെ കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് സിബിഎസ്ഇ വൃത്തങ്ങള് വ്യക്തമാക്കി.
