ദില്ലി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യത ചോദ്യം ചെയ്‌തെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ഗുജറാത്തിലേക്ക് പോയപ്പോള്‍ കോണ്‍ഗ്രസിന് ബിജെപിയോട്‌ ഏറ്റുമുട്ടാനാവുന്ന സ്ഥിതിയായിരുന്നില്ല.

നാല് മാസത്തോളം ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. ഞാന്‍ മാത്രമല്ല. എഐസിസി ടീം ഒന്നടങ്കം. ഇത് ബിജെപിക്ക് വലിയ ഭീഷണി നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

മോദിയുടെ ഗുജറാത്ത് മോഡല്‍ എനിക്ക് അവിടുത്തെ ജനങ്ങളില്‍ നിന്ന് കണ്ടെത്താനായില്ല. പച്ചക്കള്ളമാണത്. നിരന്തരം പ്രധാനമന്ത്രിയോട് വികസനത്തെ കുറിച്ചുള്ള ചോദ്യങ്ങളുയര്‍ത്തി. അദ്ദേഹത്തിന് ഒന്നിനും ഉത്തരമില്ലായിരുന്നു. ഞങ്ങള്‍ മുന്നേറ്റം നടത്തിയെങ്കിലും ചിലകുറവുകളൊക്കെ ഉണ്ടായിരുന്നു.