ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുന്നു

ദില്ലി: ഇന്നലത്തെ പ്രസ്താവന പ്രധാനമന്ത്രിയുടെ കഴിവുകേടിൻറെ തെളിവാണെന്ന് രാഹുൽ ഗാന്ധി. ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുകയാണ്. എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാനെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

Scroll to load tweet…

മോദിയുടെ സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ബോധവത്ക്കരണത്തിന് കൂടുതൽ നടപടികൾ വരും. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നിർദ്ദേശങ്ങൾ ഏറ്റെടുക്കും ഭാഗിക ലോക്ക്ഡൗൺ ഒന്നും തല്ക്കാലം പരിഗണനയിൽ ഇല്ല. പശ്ചിമേഷ്യൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിനാണ് മോദിയുടെ അഭ്യർത്ഥന.

 കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം പെട്രോളും ഡീസലും ഉപയോഗിക്കുന്നതിൽ പരമാവധി നിയന്ത്രണം വേണം. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകൾ മാറ്റിവച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർപൂളിംഗ് അടക്കം നടപ്പാക്കണം. ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം. മെട്രോ ഉള്ള നഗരങ്ങളിൽ ആ സൗകര്യം ഉപയോഗിക്കണം. ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും മോദി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.