വന്‍കിടക്കാരുടേയും അഴിമതിക്കാരുടേയും കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി മാത്രമാണ് നോട്ടു നിരോധനം നടപ്പാക്കിയതെന്ന് രാഹുല്‍ഗാന്ധി. നോട്ട് നിരോധനത്തെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം എല്ലാം കള്ളമെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. 

ദില്ലി: വന്‍കിടക്കാരുടേയും അഴിമതിക്കാരുടേയും കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി മാത്രമാണ് നോട്ടു നിരോധനം നടപ്പാക്കിയതെന്ന് രാഹുല്‍ഗാന്ധി. നോട്ട് നിരോധനത്തെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം എല്ലാം കള്ളമെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. 

നോട്ട് നിരോധിച്ചത് എന്തിന് വേണ്ടിയെന്ന് മോദി വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ചെറുകിടക്കാരെ തകര്‍ത്ത് വന്‍കിടക്കാര്‍ക്ക് ലാഭം ഉണ്ടാക്കാനായിരുന്നു നോട്ട് നിരോധനമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.