Asianet News MalayalamAsianet News Malayalam

പ്രതിരോധമന്ത്രിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; എച്ച്എഎല്ലിന് കൊടുത്ത ഒരു ലക്ഷം കോടിയുടെ കരാറെവിടെ?

കേന്ദ്രസര്‍ക്കാര്‍ എച്ച്എഎല്ലിന് ഒരു ഓര്‍ഡര്‍ പോലും നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സുര്‍ജേവാല പറഞ്ഞു. ലോണെടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ഗതികേടിലായിരുന്നു കമ്പനിയെന്നും സുര്‍ജേവാല പറഞ്ഞു.

rahul gandhi against Nirmala Sitharaman
Author
Delhi, First Published Jan 6, 2019, 3:53 PM IST

ദില്ലി: ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ് ലിമിറ്റഡിന് ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകൾ നൽകിയെന്ന് പ്രതിരോധമന്ത്രി നി‍ർമലാ സീതാരാമൻ പാർലമെന്‍റിൽ കളവ് പറഞ്ഞെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാട് എച്ച്എഎല്ലിന് നൽകിയില്ലെങ്കിലും മറ്റ് നിരവധി വിലപ്പെട്ട പ്രതിരോധകരാറുകൾ കേന്ദ്രസർക്കാർ ഇടപെട്ട് നൽകിയിട്ടുണ്ടെന്നായിരുന്നു പ്രതിരോധമന്ത്രി നിർമലാസീതാരാമൻ കോൺഗ്രസിന് മറുപടിയായി പാർലമെന്‍റിനെ അറിയിച്ചത്. 

ഒരു ലക്ഷം കോടി രൂപയുടെ കരാറുകൾ നൽകിയെങ്കിൽ അതിന് തെളിവ് എവിടെ? രാഹുൽ ചോദിക്കുന്നു. ആ തെളിവ് തന്നില്ലെങ്കിൽ നിർമല രാജി വയ്ക്കണമെന്നാണ് രാഹുൽ ആവശ്യപ്പെടുന്നത്. 

കേന്ദ്രസര്‍ക്കാര്‍ എച്ച്എഎല്ലിന് ഒരു ഓര്‍ഡര്‍ പോലും നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സുര്‍ജേവാല പറഞ്ഞു. ലോണെടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ഗതികേടിലായിരുന്നു കമ്പനിയെന്നും സുര്‍ജേവാല പറഞ്ഞു.

Read More: റഫാൽ: പാലമെന്‍റിൽ രാഹുൽ - നിർമലാസീതാരാമൻ വാക്പോര്; വികാരാധീനയായി പ്രതിരോധമന്ത്രി

Follow Us:
Download App:
  • android
  • ios