ദില്ലി: നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം പ്രസംഗത്തിന് പകരം പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ വിഷയങ്ങൾ അവഗണിച്ചു എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു മണിക്കൂറിലധികെ പ്രസംഗിച്ച പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചതേയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എപ്പോഴും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കയ്യടി നേടുന്ന പ്രധാനമന്ത്രി എന്നാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. മോദിക്ക് എണീറ്റു നിന്ന് ഹർഷാരവം മുഴക്കി ബിജെപി അംഗങ്ങൾ നയപ്രമേയം പാസാക്കിയപ്പോള്‍ കോൺഗ്രസ് മോദിയുടെ പ്രസംഗത്തിനിടെ സഭ ബഹിഷ്ക്കരിച്ചു.