ഞാന്‍ പറയുന്നത് കേട്ട് പ്രധാനമന്ത്രി, താങ്കള്‍  ചിരിക്കുന്നത് എനിക്ക് കാണാം. എന്നാല്‍ ആ ചിരിയില്‍ ഒരു പരിഭ്രമുണ്ടെന്നും എനിക്കറിയാം

ദില്ലി: അവിശ്വാസപ്രമേയ വോട്ടെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും സ്കോര്‍ ചെയ്ത് രാഹുല്‍ ഗാന്ധി. 19 മിനിട്ട് നീണ്ട പ്രസംഗത്തിനുശേഷം മോദിക്ക് സമീപമെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്യാനായി എഴുന്നേല്‍ക്കാന്‍ രാഹുല്‍ അഭ്യര്‍ഥിച്ചെങ്കിലും പ്രധാനമന്ത്രി വഴങ്ങിയില്ല. ഒടുവില്‍ പ്രധാനമന്ത്രിയെ കസേരയില്‍ ഇരുത്തിതന്നെ രാഹുല്‍ ആലിംഗനം ചെയ്തു.

നേരത്തെ പ്രസംഗത്തില്‍ മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ആഞ്ഞടിച്ചിരുന്നു. പ്രസംഗത്തിനൊടുവില്‍ രാഹുല്‍ പറഞ്ഞു.

Scroll to load tweet…

നിങ്ങള്‍ക്കും നിങ്ങളുടെ പാര്‍ട്ടിക്കാര്‍ക്കും എന്നോട് വെറുപ്പാണെന്ന് അറിയാം. അതുകൊണ്ടുതന്നെ നിങ്ങളെന്നെ ചീത്തവിളിക്കുന്നു, പപ്പുവെന്ന് വിളിച്ച് കളിയാക്കുന്നു. പക്ഷെ എന്റെ ഹൃദയത്തില്‍ നിങ്ങളോട് യാതൊരു വെറുപ്പുമില്ല.

റാഫേല്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ രാഹുല്‍ പറഞ്ഞു. ഞാന്‍ പറയുന്നത് കേട്ട് പ്രധാനമന്ത്രി, താങ്കള്‍ ചിരിക്കുന്നത് എനിക്ക് കാണാം. എന്നാല്‍ ആ ചിരിയില്‍ ഒരു പരിഭ്രമുണ്ടെന്നും എനിക്കറിയാം. അദ്ദേഹത്തിനിപ്പോള്‍ എന്റെ കണ്ണുകളിലേക്ക് നോക്കാനാവുന്നില്ല. എന്നാല്‍ ഈ വാചകം ഹിന്ദിയില്‍ പറഞ്ഞപ്പോള്‍ അത് ശരിയായി ഉച്ഛരിക്കാന്‍ രാഹുലിന് കഴിയാഞ്ഞത് സഭയില്‍ ചെറിയ ചിരി പടര്‍ത്തുകയും ചെയ്തു.

Scroll to load tweet…

ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാരിന്റെ നിലപാടുകളെയും രാഹുല്‍ വിമര്‍ശിച്ചു. യഥാര്‍ഥ ഹിന്ദു എന്താണെന്ന് നിങ്ങള്‍ എന്നെ പഠിപ്പിച്ചു. ശിവ ഭക്തനായിരിക്കുന്നത് എങ്ങനെയെന്നും. അതിലെനിക്ക് അങ്ങയോട് നന്ദിയുണ്ട്.രാഹുല്‍ പറഞ്ഞു.