ട്വിറ്ററിൽ ഏറ്റവും അധികം പേർ പിന്തുടരുന്ന കോൺഗ്രസ് നേതാവായി രാഹുൽഗാന്ധി മാറി​

ദില്ലി: ട്വിറ്ററിൽ ഏറ്റവും അധികം പേർ പിന്തുടരുന്ന കോൺഗ്രസ് നേതാവായി രാഹുൽഗാന്ധി മാറി. മുൻകേന്ദ്രമന്ത്രിയും വിദേശകാര്യവിദ​ഗ്ദ്ധനുമായ ശശി തരൂർ എംപിയെയാണ് രാഹുൽ മറി കടന്നത്. 

ശശിതരൂരിന്‍റെ ട്വിറ്റ‍ർ അക്കൗണ്ടിനെ അറുപത്തേഴ് ലക്ഷം പേർ പിന്തുടരുമ്പോൾ അറുപത്തേഴ് ലക്ഷത്തി എഴുപതിനായിരം പേരാണ് ഇപ്പോൾ രാഹുൽ ഗാന്ധിയെ പിന്തുടരുന്നത്. നേരത്തെ സോഷ്യൽമീഡിയയിൽ അത്ര സജീവമല്ലാതിരുന്ന രാഹുൽ ​ഗാന്ധി മോദി സർക്കാരിന്റെ കാലത്താണ് സോഷ്യൽമീഡിയയെ വളരെ സജീവമായി ഉപയോ​ഗിച്ച് തുടങ്ങിയത്.