ദില്ലി: ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​താ​ഷാ​യു​ടെ മ​ക​ൻ ജ​യ് ഷാ​യ്ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ പ​രി​ഹ​സി​ച്ച് വീ​ണ്ടും കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ‌ ഗാ​ന്ധി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. സു​ഹൃ​ത്തു​ക്ക​ളെ, ഷാ ​രാ​ജ​കു​മാ​ര​നെ​ക്കു​റി​ച്ച് താ​ൻ‌ ഒ​ന്നും മി​ണ്ടി​ല്ല. ആ​രെ​യും പ​റ​യാ​ൻ അ​നു​വ​ദി​ക്കു​ക​യു​മി​ല്ലെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. 

Scroll to load tweet…

ജ​യ് ഷാ​യു​ടെ സ്വ​ത്തു സ​മ്പാ​ദ​നം സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട ദ ​വ​യ​റി​ന് വാ​ർ​ത്താ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​തേ വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ന​ട​ത്തി​യ ട്വി​റ്റ​റാ​ക്ര​മ​ണം സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഷാ ​രാ​ജ​കു​മാ​ര​ന് സ​ർ​ക്കാ​രി​ന്‍റെ നി​യ​മ സ ​ഹാ​യം, വൈ ​ദി​സ് കൊ​ല​വെ​റി ഡാ ​എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.

ജ​യ് ഷാ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ് കോ​ട​തി ദ ​വ​യ​ർ ന്യൂ​സ് പോ​ർ​ട്ട​ലി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. അ​മി​ത് ഷാ​യു​ടെ മ​ക​ന്‍റെ സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശം. 

കോ​ട​തി ഉ​ത്ത​ര​വി​നോ​ട് വാ​യ് മൂ​ടി​ക്കെ​ട്ടാ​നു​ള്ള ശ്ര​മ​മെ​ന്ന് ദി ​വ​യ​ർ പ്ര​തി​ക​രി​ച്ച​ത്. ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി ജ​യ​ത്തി​ന് പി​ന്നാ​ലെ ജ​യ് ഷാ​യു​ടെ ക​ന്പ​നി​യ്ക്ക് 16,000 ഇ​ര​ട്ടി ലാ​ഭ​മു​ണ്ടാ​യ​താ​യാ​ണ് വാർ​ത്ത വ​ന്ന​ത്.