പ്രധാനമന്ത്രി നമ്മളെയെല്ലാം സുഹൃത്തുക്കളെ എന്ന്‌ അഭിസംബോധന ചെയ്യാറുണ്ട്. ആത്മാര്‍ത്ഥതയില്ലാത്ത കേവലം പ്രയോഗം മാത്രമാണത്. അദ്ദേഹത്തിന്‍റെ ഉറ്റ സുഹൃത്തുക്കള്‍ അനില്‍ അംബാനിയും ബാങ്ക്‌ തട്ടിപ്പ്‌ വീരന്‍മാരായ നീരവ്‌ മോദിയും മെഹുല്‍ ചോക്‌സിയുമാണ്‌.

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹാസരൂപേണ അനുകരിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചൊവ്വാഴ്‌ച മധ്യപ്രദേശില്‍ നടന്ന റാലിയില്‍ പങ്കെടുക്കവെയാണ് മോദിയുടെ സ്വന്തം ഡയലോഗ്, രാഹുല്‍ പരിഹാസരൂപേണ അനുകരിച്ചത്‌.

'എന്നെ ഒരിക്കലും പ്രധാനമന്ത്രി എന്ന്‌ വിളിക്കരുത്‌, ഞാന്‍ രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ (ചൗക്കിധാര്‍) ആണെന്ന മോദിയുടെ സ്ഥിരം വാക്കുകളാണ് രാഹുല്‍ പരിഹസിക്കാനായി എറ്റെടുത്തത്. പൊതുയോഗങ്ങള്‍ക്കിടയില്‍ പലപ്പോഴും മോദി സ്വയം ചൗക്കിദാര്‍ എന്ന്‌ വിശേഷിപ്പിക്കാറുണ്ട്.

Scroll to load tweet…

പ്രധാനമന്ത്രി നമ്മളെയെല്ലാം സുഹൃത്തുക്കളെ എന്ന്‌ അഭിസംബോധന ചെയ്യാറുണ്ട്. ആത്മാര്‍ത്ഥതയില്ലാത്ത കേവലം പ്രയോഗം മാത്രമാണത്. അദ്ദേഹത്തിന്‍റെ ഉറ്റ സുഹൃത്തുക്കള്‍ അനില്‍ അംബാനിയും ബാങ്ക്‌ തട്ടിപ്പ്‌ വീരന്‍മാരായ നീരവ്‌ മോദിയും മെഹുല്‍ ചോക്‌സിയുമാണ്‌.

അഴിമതിക്കാരെ എന്നും ഒപ്പം നിര്‍ത്തുകയും സംരക്ഷിക്കുകയുമാണ്‌ മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് റാലിയില്‍ റാഫേല്‍ ഇടപാടിലെ അഴിമതിയുടെ പേരില്‍ രാഹുല്‍ മോദിയെ കടന്നാക്രമിക്കുകയായിരുന്നു. ഒന്നര പതിറ്റാണ്ടിലേറെയായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ഇക്കുറി ഭരണമാറ്റമുണ്ടാകുമെന്നും കോൺ​ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. നവംബര്‍ 28നാണ്‌ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.