Asianet News MalayalamAsianet News Malayalam

ഉത്തർപ്രദേശിൽ സർക്കാരുണ്ടാക്കാനുള്ള ചുമതല കൂടി പ്രിയങ്കയ്ക്ക് നൽകിയിട്ടുണ്ടെന്ന് രാഹുൽ ​ഗാന്ധി

കിഴക്കൻ ഉത്തർപ്രദേശിൽ എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ​ഗാന്ധിയെ നിയമിച്ചതിന് പുറമെയാണ് രാഹുലിന്റെ ഈ പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും കോൺ​ഗ്രസ് മത്സരിക്കുമെന്നും രാഹുൽ​ഗാന്ധി കൂട്ടിച്ചേർത്തു.
 

rahul gandhi says priyanaka given to responsibilty to form government at up
Author
Uttar Pradesh, First Published Jan 25, 2019, 9:53 AM IST

അമേഠി: ഉത്തർപ്രദേശിൽ പാർട്ടി ഉണ്ടാക്കാനുള്ള ഉത്തരവാദിത്വം കൂടി പ്രിയങ്കാ ​ഗാന്ധിയെ ഏൽപിച്ചിട്ടുണ്ടെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. അമേഠിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കിഴക്കൻ ഉത്തർപ്രദേശിൽ എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ​ഗാന്ധിയെ നിയമിച്ചതിന് പുറമെയാണ് രാഹുലിന്റെ ഈ പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും കോൺ​ഗ്രസ് മത്സരിക്കുമെന്നും രാഹുൽ​ഗാന്ധി കൂട്ടിച്ചേർത്തു.

''പ്രിയങ്കയെയും ജ്യോതിരാദിത്യ സിന്ധ്യയെയും ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുണ്ട്. അടുത്ത തെര‍ഞ്ഞെടുപ്പിൽ ബിജെപിയെ തോല്പിച്ച് ഉത്തർപ്രദേശിൽ കോൺ​ഗ്രസ് സർക്കാരിന് രൂപം നൽകണമെന്നാണത്.'' രാഹുൽ ​ഗാന്ധി പറഞ്ഞു. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ജനറൽ സെക്രട്ടറി പദവി ഏൽപ്പിച്ചിരിക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയെയാണ്.  

​''ഗുജറാത്ത് ആയാലും ഉത്തർപ്രദേശ് ആയാലും സർവ്വസന്നാഹത്തോടെയും ശക്തിയോടെയും കോൺ​ഗ്രസ് മുന്നിൽ നിന്ന് മത്സരിക്കും. തെരഞ്ഞെടുപ്പിന് ശേഷം കോൺ​ഗ്രസ് അധികാരത്തിൽ വരുന്നത് നിങ്ങൾ കാണും.'' കോൺ‌​ഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു. റഫാൽ വിമാനക്കരാറിൽ കേന്ദ്രസർക്കാരിനെ രാഹുൽ ശക്തമായി വിമർശിക്കുകയും ചെയ്തു. തൊഴിൽ നൽകുമെന്ന വാ​ഗ്ദാനം ബിജെപി പാലിച്ചില്ല. മറിച്ച് മണ്ഡലത്തിലെ വികസനം ബിജെപി മന്ദ​ഗതിയിലാക്കുകയും ചെയ്തെന്ന് രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി.  

Follow Us:
Download App:
  • android
  • ios