അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാടോടി കലാകാരന്‍മാര്‍‍ക്കൊപ്പം താളമിട്ട് നൃത്തം ചെയ്തു.

ത്രിദിന സന്ദര്‍ശനത്തിനിടെ ഛോട്ടാ ഉദയ്പൂരിലെ ഗോത്രവിഭാഗത്തെ രാഹുല്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിന് പുറമേ ഏറെ നേരം ചിലവിട്ട രാഹുല്‍ അവരുടെ തനതു നൃത്ത രൂപമായ 'തിമ്‌ലി'ക്കൊപ്പം ചുവടു വെയ്ക്കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഗോത്ര നര്‍ത്തകര്‍ക്കുമൊപ്പം പ്രത്യേക തരം ചെണ്ടയും കൊട്ടിയാണ് രാഹുലിന്റെ നൃത്തം. രാഹുലിന്റെ നൃത്തം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു.

Scroll to load tweet…