കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം കോണ്‍ഗ്രസ് സത്യത്തിന് വേണ്ടി പൊരുതും
ദില്ലി:കൗരവരുടെ ധാർഷ്ട്യവും സേനാ ബലവും തകർത്ത പാണ്ഡവരെ പോലെ കോൺഗ്രസ് സത്യത്തിനു വേണ്ടി പൊരുതുമെന്ന് രാഹുൽ ഗാന്ധി. കോണ്ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ അവസാനദിനത്തില് സംസാരിക്കുകയാണ് രാഹുല് ഗാന്ധി. ബിജെപി ഒരു സംഘടനയുടെ ശബ്ദമാണെന്നും എന്നാല് കോണ്ഗ്രസ് രാജ്യത്തിന്റെ ശബ്ദമാണെന്നും രാഹുല് പറഞ്ഞു.
പ്രസംഗത്തില് മോദിക്കെതിരെ രൂക്ഷ വിമര്ശനമാണ് രാഹുല് ഉയര്ത്തുന്നത്. ഇന്ത്യ മോദിയുടെ മായയില് ജീവിക്കേണ്ടി വരുന്നു. കര്ഷകര് ആത്മഹത്യ ചെയ്യുമ്പോള് മോദി യോഗ ചെയ്യുകയാണ്. തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ പേരാണ് മോദിയെന്നും രാഹുല് ആരോപിച്ചു. അതേസമയം യുപിഎ സര്ക്കാരിന്റെ അവസാന നാളുകളില് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന് കഴിഞ്ഞില്ലെന്ന സ്വയം വിമര്ശനവും രാഹുല് ഗാന്ധി നടത്തി. കോൺഗ്രസിൽ മാറ്റം അനിവാര്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജനങ്ങൾക്കും നേതാക്കൾക്കുമിടയിലെ മതിൽ പൊളിക്കുമെന്നും സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്നത് ഒഴിവാക്കുമെന്നും രാഹുല് പറഞ്ഞു . പണമില്ലാത്തതിന്റെ പേരിൽ ആർക്കും ടിക്കറ്റ് നൽകാതിരിക്കില്ല. യുവാക്കൾക്കു വേണ്ടിയാണ് കോൺഗ്രസിന്റെ സ്റ്റേജ് ഒഴിച്ചിട്ടിരിക്കുന്നത്. കഴിവുള്ള ആർക്കും ഈ സ്റ്റേജിലേക്ക് വരാമെന്നും രാഹുൽ വ്യക്തമാക്കി.
