ദില്ലി: രാഹുലിന് പക്വതയില്ലെന്ന പ്രസ്തവനയില്‍ മലക്കം മറി‍ഞ്ഞ് ഷീല ദീക്ഷിത്.അദ്ദേഹത്തിന് പക്വത വരാന്‍ ഇനിയും സമയം നല്‍കണമെന്ന് പ്രസ്താവന വിവാദമായതോടെയാണ് വാക്കുകള്‍ വളച്ചെടിച്ചതാണെന്നും രാഷ്‌ടീയനേതാവാകാന്‍ രാഹുല്‍ പൂര്‍ണ്ണയോഗ്യനാണെന്നും വിശദീകരിച്ച് ഷീല ദീഷിത് രംഗത്തെത്തിയത്.

ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ഗാന്ധി പക്വതയില്ലാത്ത നേതാവാണെന്ന് ദില്ലി മുന്‍ മുഖ്യമന്ത്രി ഷിലാദീക്ഷിത് പറഞ്ഞത്. ഇത് കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു. അദ്ദേഹത്തിന് ഒരു ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പകത്വ എത്താന്‍ ഇനിയും സമയം നല്‍കണം.എത്ര സമയം നല്‍കണമെന്ന ചോദ്യത്തിന് അദ്ദേഹം ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നായിരുന്നു ഷീലാ ദീക്ഷിതിന്റെ മറുപടി. രാഹുലിനെ വിമര്‍ശിച്ച ഷീലാ ദീക്ഷിത് പ്രിയങ്കയെ പുകഴ്ത്തിയതും ശ്രദ്ധേയമായി.

പ്രസ്താവന വിവാദമാകുകയും ബിജെപി ഉത്തര്‍പ്രദേശില്‍ വലിയ രാഷ്‌ട്രീയആയുധവാക്കിയതോടെ വിശദീകരണവുമായി ഷീലദീക്ഷിത് രംഗത്തെത്തി. രാഹുല്‍ അവബോധവും പക്വതയുമുള്ള നേതാവാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ മനശക്തിയുള്ള നേതാവിന്റതാണെന്നും ഷീലാ ട്വുറ്ററില്‍ കുറിച്ചു. ഉത്തര്‍‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ഷീല ദീക്ഷിത് കോണ്‍ഗ്രസ് എസ് പി സഖ്യം വന്നതോടെ പിന്‍മാറുകയായിരുന്നു.