കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ പിതാവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. 

ഷുഹൈബിന്റെ മരണത്തോടെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ തന്റെ ദുഖം അറിയിച്ച രാഹുല്‍ ഇനിയങ്ങോട്ട് കുടുംബത്തിന് താങ്ങായി പാര്‍ട്ടി ഒപ്പമുണ്ടാവുമെന്നും പിതാവിന് ഉറപ്പു നല്‍കി.