കാണ്‍പൂര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഉത്തര്‍പ്രദേശില്‍. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേതിയിലും റായ്ബറേലിയിലുമാണ് സന്ദര്‍ശനം നടത്തുന്നത്. കര്‍ഷകരുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും രാഹുല്‍ സന്ദര്‍ശത്തിനിടയില്‍ കൂടിക്കാഴ്ച്ച നടത്തും. ജഗദി‌ഷ്‌പുര്‍ ജില്ലയിലെ കര്‍ഷകരെ രാഹുല്‍ ഇന്ന് നേരിട്ട് കാണും. വെള്ളിയാഴ്ച്ചയാണ് രാഹുല്‍ ഗാന്ധി അമേഠി സന്ദര്‍ശിക്കുക.

വ്യാഴാഴ്ച മുന്‍ഷിഗഞ്ച് ഗസ്റ്റ് ഹൗസില്‍ സാധാരണക്കാരുമായും രാജിവ് ഗാന്ധി കോളേജില്‍ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ചയും നടത്തും. ഉത്തര്‍പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനു ശേഷം ആദ്യമാണ് രാഹുല്‍ ഗാന്ധി അമേഠിയിലെത്തുന്നത്. ഒക്ടോബര്‍ 10ന് അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി സംഘം അമേതിയിലെത്തുന്നതിന് മുമ്പുള്ള നിര്‍ണ്ണായക സന്ദര്‍ശനമാണ് രാഹുല്‍ ഗാന്ധിയുടെത്.