പ്രളയദുരന്തബാധിതരെ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗാന്ധി ആലപ്പുഴയിലെത്തി. പ്രളയത്തിലകപ്പെട്ടവരുടെ ജീവൻ രക്ഷിച്ച മൽസ്യത്തൊഴിലാളികൾക്കുള്ള സ്വീകരണയോഗമാണ് രാഹുലിന്‍റെ ആദ്യ പരിപാടി. യോഗത്തിന് ശേഷം രാഹുല്‍ പ്രളയബാധിതരുമായി കൂടിക്കാഴ്ച നടത്തും.

തിരുവനന്തപുരം: പ്രളയദുരന്തബാധിതരെ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗാന്ധി ആലപ്പുഴയിലെത്തി. പ്രളയത്തിലകപ്പെട്ടവരുടെ ജീവൻ രക്ഷിച്ച മൽസ്യത്തൊഴിലാളികൾക്കുള്ള സ്വീകരണയോഗമാണ് രാഹുലിന്‍റെ ആദ്യ പരിപാടി. യോഗത്തിന് ശേഷം രാഹുല്‍ പ്രളയബാധിതരുമായി കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ഹെലിക്കോപ്റ്ററില്‍ ചെങ്ങന്നൂരെത്തി. അവിടെയുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ആലപ്പുഴയില്‍ സന്ദര്‍ശനത്തിനെത്തിയത്.

മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ചു നല്‍കുന്ന ആയിരം വീടുകളില്‍ 20 എണ്ണം നിര്‍മ്മിക്കാനുള്ള തുക രാഹുല്‍ ഗാന്ധിക്ക് ഈ ചടങ്ങില്‍ കൈമാറും. വൈകിട്ട് കൊച്ചിയിലെത്തുന്ന രാഹുല്‍ ചാലക്കുടി,പറവൂര്‍, ആലുവ എന്നിവിടങ്ങളിലെ ക്യാംപുകളിലും അദ്ദേഹം എത്തും. ഇന്ന് രാത്രി കൊച്ചിയില്‍ തങ്ങുന്ന രാഹുല്‍ നാളെ കോഴിക്കോടേക്ക് തിരിക്കും. അവിടെ നിന്നും വയനാടിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി ഹെലികോപ്ടറില്‍ പോകും. 

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ രാഹുലിനെ അനുഗമിക്കുന്നുണ്ട്. ഇന്നും നാളെയും രാഹുല്‍ കേരളത്തിലുണ്ടാവും.