ഗുജറാത്തിൽ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ബാനസ്കന്ദയിൽ വെള്ളപ്പൊക്ക മേഖലയില്‍ വെച്ച് സിമന്റ് കട്ട ഉപയോഗിച്ച് വാഹനങ്ങൾക്ക് നേരെ എറിയുകയായിരുന്നു.

രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ച വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ ആക്രമണത്തിൽ തകർന്നു. മുന്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന രാഹുലിന് പരിക്കേറ്റിട്ടില്ല. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ബി.ജെ.പി ഗുണ്ടകളാണെന്ന് കോണ്ഡഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യകരമായ സംഭവമാണിതെന്ന് പ്രതികരിച്ച ബി.ജെ.പി ആക്രമണത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും വിശദീകരിച്ചിട്ടുണ്ട്.