തന്‍റെ ഗോത്രം ചോദിച്ച ബിജെപിക്ക് എപ്പോഴും മതത്തെപ്പറ്റി മാത്രമാണ് സംസാരിക്കാന്‍ ഉള്ളതെന്നാണ് രാഹുല്‍ മറുപടി കൊടുത്തത്. ഒപ്പം അവരുടെ ഏക മതം അഴിമതിയാണെന്നും അദ്ദേഹം തിരിച്ചടിച്ചു
ഭോപ്പാല്‍: തന്‍റെ ഗോത്രം ചോദിച്ച ബിജെപിക്ക് കടുത്ത ഭാഷയില്‍ മറുപടി കൊടുത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി വക്താവായ സംബിത് പത്രയാണ് രാഹുലിന്‍റെ ഗോത്രത്തെപ്പറ്റി ചോദ്യം ഉന്നയിച്ചത്. ഒരു ബ്രാഹ്മണ വിഭാഗമെന്നാണ് രാഹുല്‍ പറയാറുള്ളത്.
ഏത് തരത്തിലുള്ള പൂണൂലാണ് അദ്ദേഹം ധരിക്കാറുള്ളതെന്നും ഗോത്രം ഏതെന്നുമാണ് ബിജെപി ചോദിച്ചത്. എന്നാല്‍, തന്‍റെ ഗോത്രം ചോദിച്ച ബിജെപിക്ക് എപ്പോഴും മതത്തെപ്പറ്റി മാത്രമാണ് സംസാരിക്കാന്‍ ഉള്ളതെന്ന് രാഹുല്‍ മറുപടി കൊടുത്തു. ഒപ്പം അവരുടെ ഏക മതം അഴിമതിയാണെന്നും അദ്ദേഹം തിരിച്ചടിച്ചു.
തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശിലെ ക്ഷേത്രങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന സന്ദര്‍ശനങ്ങളില്‍ പരമാര്‍ശിച്ചാണ് ബിജെപി കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ഗോത്രം അന്വേഷിച്ചുള്ള പ്രസ്താവന നടത്തിയത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
നേരത്തെ, ഡോണാള്‍ഡ് ട്രംപ് ബറാക് ഒബായുടെ ജനന സര്‍ട്ടിഫിക്കേറ്റ് ചോദിച്ചതിനെ ഓര്‍മിക്കും വിധമാണ് ബിജെപിയുടെ പരാമര്‍ശമെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായും പറഞ്ഞിരുന്നു. വെറുപ്പിന്‍റെ രാഷ്ട്രീയമായ ബിജെപി കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
