14 രേഖകള്‍ രാഹുല്‍ കൃഷ്ണന്‍ കോടതിയില്‍ സമര്‍പ്പിച്ചു

ആലപ്പുഴ: ശ്രീജിത്ത് വിജയനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട 14 രേഖകള്‍ രാഹുല്‍ കൃഷ്ണന്‍ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പണം തന്നുതീര്‍ക്കാതെ ശ്രീജിത്തുമായി ഒത്തുതീര്‍പ്പിനില്ലെന്ന് രാഹുല്‍ കൃഷ്ണന്‍ അറിയിച്ചു. 10കോടി രൂപ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തരുമെന്നായിരുന്നു എന്‍. വിജയന്‍പിള്ള ഉറപ്പ് നല്‍കിയത് 82 തവണയായിട്ടാണ് 10 കോടി രൂപ ശ്രീജിത്തിന് നല്‍കിയതെന്നും രാഹുല്‍ കൃഷ്ണന്‍ വ്യക്തമാക്കി. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.