നരേന്ദ്രമോദി ആപ്പ്; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

First Published 25, Mar 2018, 12:42 PM IST
rahul make fun of modi app
Highlights
  • നരേന്ദ്രമോദി ആപ്പ് പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
  • മോദിയുടെ ആപ്പിൽ നിന്ന് വിവരങ്ങൾ ചോർന്നതിനെതിരെ രാഹുൽ ഗാന്ധി

ദില്ലി: പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പേരിൽ ട്വീറ്റ് ചെയ്താണ് രാഹുൽ മോദിയെ പരിഹസിച്ചത് . "ഞാൻ നരേന്ദ്രമോദി എന്റെ ആപ്പിൽ കയറിയാൽ നിങ്ങളുടെ എല്ലാ വിവരങ്ങളും, അമേരിക്കയിലെ സുഹൃത്തുക്കൾക്ക് ഞാൻ കൈമാറും' എന്നാണ് രാഹുലിന്റെ ട്വീറ്റ് . പതിവുപോലെ നിർണായകമായ ഈ വാർത്തയും മുക്കിയതിന് മുഖ്യധാര മാധ്യമങ്ങൾക്ക് നന്ദിയെന്നും രാഹുൽ പരിഹസിച്ചു.
 

loader