വിശ്വാസത്തിന്റെ പേരിൽ ഉപദ്രവിക്കപ്പെടുന്നവർക്കും ചൂഷണങ്ങൾക്ക് ഇരയാകുന്നവർക്കുമൊപ്പമാണ് താനെന്നും രാഹുൽ പറഞ്ഞു.
ദില്ലി: കോൺഗ്രസ് മുസ്ലീം പാർട്ടിയാണെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിശ്വാസത്തിന്റെ പേരിൽ ഉപദ്രവിക്കപ്പെടുന്നവർക്കും ചൂഷണങ്ങൾക്ക് ഇരയാകുന്നവർക്കുമൊപ്പമാണ് താനെന്നും രാഹുൽ പറഞ്ഞു.
അവരുടെ മതമോ ജാതിയെ വിശ്വാസമോ എനിക്ക് പ്രശ്നമല്ല. വരിയിൽ ഏറ്റവും അവസാനത്തെ ആള്‍ക്കൊപ്പം താൻ നില്‍ക്കും. ഭീതിയും വിദ്വേഷവും തുടച്ചു നീക്കും.താന്‍ കോണ്‍ഗ്രസുകാരനാണെന്നും എല്ലാവരെയും സ്നേഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
