വിരാട് കോലിക്ക് പിന്നാലെ മോദിക്ക് ചലഞ്ചുമായി രാഹുല്‍ ഗാന്ധി

ദില്ലി: ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് എന്ന ഹാഷ്ടാഗ് കാംപയിന്‍റെ ഭാഗമായി വിരാട് കോലിയുടെ വെല്ലുവിളി സ്വീകരിച്ച പ്രധാനമന്ത്രിക്ക് പുതിയ വെല്ലുവിളി മുന്നോട്ട് വച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

'താങ്കള്‍ വിരാട് കോലിയുടെ ചലഞ്ച് സ്വീകരിച്ചതില്‍ സന്തോഷം. ഇവിടെ എനിക്കുമൊരു ചലഞ്ച് മുന്നോട്ട് വയ്ക്കാനുണ്ട്. ഇന്ധന വില താങ്കള്‍ കുറയ്ക്കുമോ?, അതല്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം നടത്തി ഞങ്ങള്‍ അതിന് നങ്ങളെ നിര്‍ബന്ധിതനാക്കണോ? ഇക്കാര്യത്തില്‍ താങ്കളുടെ പ്രതികരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'

നേരത്തെ വിരാട് കോലി കാംപയിന്‍റെ ഭാഗമായി ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രിയെ ചലഞ്ച് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി ചലഞ്ച് സ്വീകരിച്ചതായി അറിയിച്ച് രംഗത്തെത്തി.

പെട്രോള്‍-ഡീസല്‍ വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ ഇന്ധന വിലക്കയറ്റത്തെക്കുറിച്ച് മിണ്ടാത്ത മോദിക്ക് മറ്റുകാര്യങ്ങളില്‍ പ്രതികരിക്കാന്‍ സമയമുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

Scroll to load tweet…