കൂത്തുപറമ്പിൽ ചൂതാട്ട കേന്ദ്രത്തിൽ വന്‍ റെയ്‍ഡ്
കണ്ണൂര്: കൂത്തുപറമ്പിൽ ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ നാല് ലക്ഷം രൂപയുമായി 6 പേർ അറസ്റ്റിൽ. ഇന്ന് വൈകിട്ട് കൂത്തുപറന്പ് മൂന്നാംപീടികയിലെ ചൂതാട്ട കേന്ദ്രത്തിത് നടത്തിയ റെയ്ഡിലാണ് കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ പിടിയിലായത്. ഷനോജ് , ശശി , നാസർ , സജേഷ് , ഹംസക്കുട്ടി, മന്ന, അബൂബക്കർ എന്നിവരെയാണ് പിടികൂടിയത്. തെങ്ങിൻ തോപ്പിൽ സജ്ജീകരിച്ച കേന്ദ്രത്തിലായിരുന്നു ചൂതാട്ടം.കൂത്ത്പറന്പ് എസ്ഐ കെ വി നിഷിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
