മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ ബന്ധുക്കളുടെ സ്ഥാപനങ്ങളിലും റെയ്ഡ്. ഗീതാഞ്ജലി ജ്വല്ലറി ഗ്രൂപ്പിന്‍റെ രണ്ട് ഷോറൂമുകളില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തി. നീരവ് മോദിയുടെ ബന്ധു മെഹുൽ ചോക്സിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗീതാഞ്ജലി ഗ്രൂപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗീതാഞ്ജലി ജ്വല്ലറി ഗ്രൂപ്പിന്‍റെ ദുർഗാപൂർ, പാട് ന ഷോറൂമുകളിലാണ് എൻഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തിയത്. അതേസമയം, നീരവ് മോദിയുടെ തട്ടിപ്പില്‍‌ അന്വേഷണ മേൽനോട്ടം കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് നല്‍കി.

ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെന്‍റ്, ഡിആർഐ, ധനകാര്യ ഇൻറലിജൻസ്, എസ്എഫ്ഐഒ എന്നീ ഏജൻസികൾ അന്വേഷിക്കും. 
സിബിഐ അന്വേഷണത്തിന് പുറമെയാണിത്.