സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വില്ലേജ് ഓഫീസുകളിൽ നിന്നും യഥാസമയം സേവനങ്ങൾ ലഭ്യമാകുന്നില്ല എന്ന രഹസ്യ വിവരത്തെ തുടർന്ന് വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരമാണ് മിന്നൽ പരിശോധന നടത്തുന്നത്.
നേരത്തേ കോഴിക്കോട് വില്ലേജ് ഓഫീസില് ഒരു കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്ന്ന് വില്ലേജ് ഓഫീസുകളില് മിന്നല് പരിശോധന നടന്നിരുന്നു. ഇതോടെ വില്ലേജ് ഓഫീസുകളെ അഴിമതി മുക്തമാക്കാനുള്ള നടപടികള് തുടങ്ങിയിരുന്നു. ആളുകള് വിവിധ സേവനങ്ങള്ക്കായി എത്തുമ്പോള് ഉദ്യോഗസ്ഥര് കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതികളെ തുടര്ന്നാണ് വീണ്ടും മിന്നല് പരിശോധന നടത്തുന്നത്.
