ആലുവ: പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം പാതയില്‍ റെയില്‍ ഗതാഗതത്തിന് തടസ്സം നേരിട്ടു. ആലുവ പുളിഞ്ചുവടിന് സമീപമാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം അല്‍പനേരം മുടങ്ങി. പിന്നീട് താല്‍കാലിക അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പാതയിലൂടെ തീവണ്ടികള്‍ കടത്തി വിടാന്‍ തുടങ്ങി.