കോട്ടയം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള പാതയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്.
കേരളത്തില് ഇനി വാരാന്ത്യങ്ങളില് ട്രെയിന് യാത്ര ദുരിതയാത്രയാകും.അറ്റക്കുറ്റപ്പണിയുടെ ഭാഗമായി വരുന്ന അഞ്ച് ഞായറാഴ്ചകളില് കേരളത്തില് 14 പാസഞ്ചര് ട്രെയിനുകള്സര്വ്വീസ് നടത്തില്ല. .യാത്രക്കാരെ വെല്ലുവിളിക്കുന്ന തീരുമാനം പിന്വലിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യെപ്പെട്ടു.
കോട്ടയം മുതല് ഷൊര്ണ്ണൂര് വരെയുള്ള പാതയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിനു സൗകര്യമൊരുക്കാനാണ് വരുന്ന് അഞ്ച് ഞായറാഴ്ചകളിലായി 14 മെമു, പാസഞ്ചര് ട്രെയിനുകള് റദ്ദാക്കിയിരിക്കുന്നത്. മറ്റു ട്രെയിനുകള് ഈ ദിവസങ്ങളില് വൈകുമെന്നുറപ്പാണ്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് റെയില്വേ വിശദീകരിക്കുന്നു. അറ്റകുറ്റപ്പണിക്കായി കറുകുറ്റി ഭാഗത്ത് എല്ലാ ദിവസവും രാത്രി ട്രെയിനുകള് മണിക്കൂറുകളോളം പിടിച്ചിടുന്നുണ്ട്. ഇത് ഈ ആഴ്ചയും തുടരും.
ട്രെയിന് അവസാന സ്റ്റേഷനില് എത്തിയച്ചരുന്ന സമയം കണക്കാക്കിയാണ് കൃത്യനിഷ്ട നിശ്ചയിക്കുന്നത്.ട്രെയിനുകളുടെ വൈകിയോടലിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില് യാത്രസമയം കൂട്ടി പുതുക്കിയ ടൈംടേബില് റെയില്വേ പുറത്തിറക്കിയിട്ടുണ്ട്. എന്നിട്ടും ട്രെയിനുകളുടെ വൈകിയോടലും യാത്രക്കാരുടെ ദുരിതവും തുടരുകയാണ്.
