അധിക ബാഗേജുണ്ടെങ്കിൽ പിഴ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും
ദില്ലി: ലഗേജിന് പ്രത്യേകം ഫീസൊന്നുമില്ല എന്നത് കൊണ്ട് പരമാവധി ബാഗുകളുമായി ട്രെയിനിൽ പോകുന്നവർ ശ്രദ്ധിക്കുക.
അധിക ബാഗേജിൽ യാത്രക്കാർക്ക് പിഴ ചുമത്താനുള്ള തീരുമാനത്തിലാണ് റെയിൽവേ മന്ത്രാലയം. അധിക ലഗേജുമായി യാത്ര പാടില്ലെന്ന നിയമം നിലവിലുണ്ടെങ്കിലും പലരും അത് കാര്യമാക്കാറില്ല. എന്നാൽ ഇങ്ങനെയുള്ള യാത്ര മറ്റ് യാത്രക്കാർക്ക് അസ്വസ്ഥതയുളവാക്കുന്നതാണെന്ന് റെയിൽവേ മന്ത്രാലയം വക്താവ് രാജേഷ് വാജ്പേയ് പറയുന്നു. പിഴ ചുമത്തുന്നത് വഴി മാത്രമേ യാത്രക്കാരിൽ ബോധവത്ക്കരണം സാധ്യമാകൂ. അധിക ബാഗേജുമായി യാത്ര ചെയ്യുന്നവരെ കണ്ടെത്തി ബോധവത്ക്കരണം നൽകാനുള്ള ഡ്രൈവ് ജൂൺ 1 മുതൽ ആരംഭിച്ചിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഈ നീക്കം വിമർശനത്തിന് കാരണമായിത്തീർന്നിരുന്നു.
അധിക ലഗേജുകൾ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെങ്ങനെയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനുള്ളതാണ് ഈ ഡ്രൈവ് എന്ന് രാജേഷ് ബാജ്പേയി പറയുന്നു. അധിക ബാഗേജ് മറ്റ് യാത്രക്കാർക്ക് ശല്യമുണ്ടാക്കുമെന്ന കാര്യം മറന്നാണ് പലരും യാത്ര ചെയ്യുന്നത്. വേനൽക്കാലത്ത് യാത്രക്കാർ വർദ്ധിക്കുകയും അധിക ലഗേജുണ്ടെങ്കിൽ അത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. സൗജന്യ ബാഗ്ഗേജ് ആണ് റെയിൽവേ നൽകുന്നത്. എന്നാൽ യാത്ര ചെയ്യാവുന്ന പരമാവധി ലഗേജ്, മറ്റ് വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് വിവരം നൽകാൻ ഉദ്ദേശിച്ചാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.
നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച്, ഒരു സ്ലീപ്പർ ക്ലാസ്, ഒരു സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് യഥാക്രമം 40 കി.ഗ്രാം, 35 കി. ലഗേജുകൾ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ. എസി ഫസ്റ്റ് ക്ലാസ് പാസഞ്ചറിനുള്ളിൽ 70 കിലോഗ്രാം ലഗേജ് സൗജന്യമായി ലഭിക്കും. കൂടാതെ അധികമായി ഫീസ് നൽകി 80 കിലോയും പരമാവധി 150 കി.ഗ്രാം ഉപയോഗിക്കാം. അധിക ലഗേജുണ്ടെങ്കിൽ അത് ലഗേജ് വാനിൽ മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ.
