അടുത്ത 48 മണിക്കൂറിൽ മത്സ്യത്തൊഴിലാളികൾ ഉൾക്കടലിലേക്ക് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ദില്ലി: കേരളം, ലക്ഷദ്വീപ്, കർണാടക, തമിഴ്നാട്, ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്നും നാളെയും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൂടാതെ പടിഞ്ഞാറൻ രാജസ്ഥാനിൽ അതിശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 95 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റിന് സാധ്യതയുള്ളതിനാൽ അടുത്ത 48 മണിക്കൂറിൽ മത്സ്യത്തൊഴിലാളികൾ ഉൾക്കടലിലേക്ക് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
