വയനാട്ടില്‍ ഇപ്പോഴും മഴ തുടരുകയാണ്.കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ് ഇപ്പോഴും
മാനന്തവാടി: വയനാട്ടിലും കോഴിക്കോടിന്റെ മലയോര മേഖലകളിലും വന്നാശം വിതച്ച മഴ തോരാതെ തുടരുന്നു.
വയനാട്ടില് ഇപ്പോഴും മഴ തുടരുകയാണ്.കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ് ഇപ്പോഴും. താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതവും പൂര്ണമായും നിലച്ചിരിക്കുകയാണ് ചിപ്പിലിത്തോട് റോഡരികില് ഇപ്പോഴും മണ്ണടിയുമോ എന്ന ആശങ്കയുണ്ട്.
ജില്ലയിലെ 1252 പേരെ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്പ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂമുകള് തുറന്നിട്ടുണ്ട് ഉരുള്പൊട്ടല് സാധ്യതയുള്ള പ്രദേശങ്ങളില് പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര് നിര്ദേശം നല്കി.
