നഗരത്തിൽ കനത്ത മഴയ്ക്കും വെളളക്കെട്ടിനും നേരിയ ശമനം. അതേസമയം ഭാരതപ്പുഴയിൽ  ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പട്ടാമ്പി  പാലത്തിലൂടെയുളള യാത്ര നിരോധിച്ചു. അട്ടപ്പാടിയിലും കനത്ത മഴ തുടരുകയാണ്. ജില്ലയിൽ 25 ദുരിതാശ്വാസ ക്യാംപുകളിലായി 2400 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

പാലക്കാട്: നഗരത്തിൽ കനത്ത മഴയ്ക്കും വെളളക്കെട്ടിനും നേരിയ ശമനം. അതേസമയം ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പട്ടാമ്പി പാലത്തിലൂടെയുളള യാത്ര നിരോധിച്ചു. അട്ടപ്പാടിയിലും കനത്ത മഴ തുടരുകയാണ്. ജില്ലയിൽ 25 ദുരിതാശ്വാസ ക്യാംപുകളിലായി 2400 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ, ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടില്ല. ചുളളിയാർ , മീങ്കര അണക്കെട്ടുകളിൽ നിന്നുളള ജലപ്രവാഹം കൂടിയതോട, ഗായത്രി പുഴ കര കവിഞ്ഞൊഴുകുകയാണ്. വെങ്ങാനൂർ പാലം ഉൾപ്പെടെ വെളളത്തിനടിയിലായി.

കനത്തമഴയിൽ മംഗലം ഡാം പരിസരം ഒറ്റപ്പെട്ടു. പാലക്കയത്ത് മണ്ണിടിച്ചിലുണ്ടായെങ്കിലും ആളപായമില്ല. 14 വീടുകൾ ഭാഗീകമായി തകർന്നെന്നാണ് പ്രാഥമിക കണക്ക്. ഭവാനിപ്പുഴയിൽ നീരൊഴുക്ക് ശക്തമായതിനാൽ അട്ടപ്പാടിയിലെ പല വിദൂര ഊരുകളും ഒറ്റപ്പെട്ടു. അട്ടപ്പാടി ചുരം മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മണ്ണിടിച്ചിലുളളതിനാൽ നെല്ലിയാന്പതിയിലേക്കുളള യാത്രക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.