കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഇന്നലെ കനത്ത മഴ പെയ്ത തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ ഇന്ന് മഴയില്ല. കോട്ടയത്ത് മഴ പെയ്യുന്നുണ്ട്. അതേസമയം ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുടണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി നൽകിയിട്ടുണ്ട്. ജില്ലയിൽ മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. തിരുവനന്തപുരത്തും ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കനത്ത മഴയിൽ സ്കൂൾ കെട്ടിടം തകർന്നു വീണ കോഴിക്കോട് താമരശ്ശേരി രാരോത്ത് ജിഎംഎച്ച്എസ്എസ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ തുക ഉടൻ അനുവദിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി അറിയിച്ചു.
