Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ വലച്ച് മഹാപ്രളയം;പതിനായിരങ്ങൾ ഒറ്റപ്പെട്ടു; ഇടുക്കിയിൽ ജലനിരപ്പ് 2402.25 അടിയായി

സംസ്ഥാനത്ത് പ്രളയക്കെടുതികൾ തുടരുകയാണ്. നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.പുലർച്ചെ 5 മണിക്ക് തന്നെ കര നാവിക വ്യോമസേനകളും ദേശീയ ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമെല്ലാം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.

rain fury idukki water level reaches again maximum capacity
Author
Thiruvananthapuram, First Published Aug 17, 2018, 7:10 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതികൾ തുടരുകയാണ്. നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.പുലർച്ചെ 5 മണിക്ക് തന്നെ കര നാവിക വ്യോമസേനകളും ദേശീയ ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമെല്ലാം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.

ആലുവയിൽ ദേശീയ ദുരന്ത നിവാരണ സേനയും കാലടിയിൽ കരസേനയും മൂവാറ്റുപുഴയിൽ നാവിക സേനയുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സേനകളുടെ ഡിങ്കി ബോട്ടുകൾക്ക് പുറമേ മത്സ്യബന്ധന യാനങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഒറ്റപ്പെട്ട ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്ടറിൽ ഭക്ഷണപ്പൊതികൾ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2402.25 അടിയിലെത്തി. ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് സംഭരണ ശേഷിയിലും താഴെയെത്തി. ഇതോടെ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കുറക്കാനാവുമെന്നാണ് വിലയിരുത്തുന്നത്. 

Follow Us:
Download App:
  • android
  • ios