ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ആന്ധ്രാ തീരത്തേക്ക് നീങ്ങിയതോടെയാണ് രണ്ടുദിവസമായി കനത്തമഴ അനുഭവപ്പെടുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ 13 സെന്റിമീറ്ററിനു മുകളില്‍ ശക്തമായ മഴയുണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാനും സാധൃതയുണ്ട്. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയപ്പ് നല്‍കി. തിരുവനന്തപുരത്ത് ചെറിയതുറ, വലിയതുറ, കേവളം എന്നിവിടങ്ങളിലുണ്ടായ ശക്തമായ കടലാക്രമണത്തില്‍ 200 ഓളം വീടുകള്‍ തകര്‍ന്നു. കുന്നുകുഴി, കിള്ളിപ്പാലം, കാലടി, വട്ടപ്പാറ, പൊട്ടക്കുഴി എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.
കേരളാതീരത്ത് മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയപ്പ് നല്‍കി. കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ഞൂറോളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. ദുരന്ത നിവാരണ വിഭാഗത്തിന്റ കണക്കു പ്രകാരം സംസ്ഥാനത്താകമാനം അറുനൂറോളം വീടുകള്‍ തകര്‍ന്നു.
