രാജ് ഭവന്റെ വാഹനങ്ങള്‍ നിയമംലംഘിക്കുന്നവെന്ന് ഗതാഗത കമ്മിഷണർ. നമ്പർ പ്ലേറ്റില്ലാതെയും അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചും രാജ് ഭവനിലെ വാഹനങ്ങള്‍ യാത്രചെയ്യുന്നുവെന്ന് ട്രാൻഫോർട്ട് കമ്മിഷണർ ടോമിൻ ജെ തച്ചങ്കരി. വാഹനങ്ങള്‍ക്ക് ഉടൻ നമ്പർ പ്ലേറ്റ് വയക്കണമെന്നാവശ്യപ്പെട്ട് ഗവണറുടെ സെക്രട്ടറിക്ക് ട്രാൻസ്ഫോർട്ട് കമ്മിഷണർ കത്തു നൽകി.
കേന്ദ്ര വാഹന നിയമ ചട്ടം രാജ് ഭവനിലെ വാഹനങ്ങള്‍ ലംഘിക്കുന്നുവെന്നാണ് ഗതാഗതവകുപ്പിന്റെ പരാതി. പ്രസിഡന്റിനും ഗവർണർക്കും നമ്പർപ്ലേറ്റുകള്‍ ഉപോയഗിക്കേണ്ടതില്ലെന്നാണ് മോട്ടോർ വാഹന നിയമം പറയുന്നത്. നമ്പർ പ്ലേറ്റിനു പകരം ദേശീയ ചിഹ്നമാണ് ഇവരുടെ വാഹനങ്ങളിൽ ഉപോയോഗിക്കുന്നത്. എന്നാൽ രാജ് ഭവനിലെ ഓഫീസിലെ മിക്കവാഹനങ്ങളും നമ്പർ പ്ലേറ്റില്ലാതെ രാജ് ഭവൻ എന്ന ബോർഡുമാത്രം വച്ചാണ് സഞ്ചരിക്കുന്നത്. ഇത് നിയമലംഘനമെന്ന ചൂണ്ടികാട്ടിയാണ് ടോമിൻ ജെ തച്ചങ്കരി ഗവണറുടെ സെക്രട്ടറിക്ക് കത്തു നൽകിയത്. അയൽ സംസ്ഥാനങ്ങളിലെ രാജ് ഭവൻ വാഹനങ്ങള്‍ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. കേരളത്തിൽ മാത്രമാണ് വ്യത്യമായ രീതി തുടരുന്നത്. അതിനാൽ രാജ് ഭവനെന്ന ബോഡ് വയ്‍ക്കുന്നതിനോടൊപ്പം നമ്പർ പ്ലേറ്റും വയ്ക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഗവര്‍ണറുടേത് ഒഴികെ ബീക്കണ്‍ ലൈറ്റുകളുടെ ചില വാഹനങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഇത് മാറ്റണമെന്ന് കത്തിൽ ആവശ്യപ്പെട്ടുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്‍ക്ക് രാജ് ഭവന്റെ വാഹനങ്ങള്‍ പ്രത്യേക ഇളവ് നൽകിയിട്ടില്ല. രാജ് ഭവന് പ്രത്യേകം ഇളവ് നൽകിയിട്ടുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കണമന്നും കത്തിൽ ഗതാഗത കമ്മീഷണർ ചൂണ്ടിക്കാട്ടുന്നു.
