സിബിഎസ്ഇ പുന:പരീക്ഷയ്ക്ക് കുട്ടികളെ അയക്കരുതെന്ന് രാജ് താക്കറെ

മുംബൈ: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സിബിഎസ്ഇ പുന:പരീക്ഷ നടത്തിയാല്‍ കുട്ടികളെ അയക്കരുത് എന്ന് മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. സർക്കാരിന്റെ തെറ്റുകൊണ്ടാണ് ചോദ്യപ്പേപ്പർ ചോർന്നത്. അതിന്റെ ഫലം അനുഭവിക്കേണ്ടത് കുട്ടികൾ അല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റദ്ദാക്കിയ പരീക്ഷ വീണ്ടും നടത്തരുതെന്ന് രാജീവ് ചന്ദ്രശേഖർ എംപി
 ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർന്ന് കിട്ടിയ വിദ്യാർത്ഥികയുടെ പരീക്ഷാ ഫലം മാത്രം റദ്ദാക്കുകയാണ് വേണ്ടതെന്നും എംപി ട്വിറ്ററിലൂടെ പ്രകാശ് ജാവ് ദേക്കറിനോട് ആവശ്യപ്പെട്ടു.