രാജകുമാരി: പട്ടയം കിട്ടിയ വസ്തുവിന്റെ മറ്റ് രേഖകള്‍ ശരിയാക്കുന്നതിന് അപേക്ഷകരില്‍ നിന്ന് കൈക്കൂലിയും മദ്യവും വാങ്ങിയെന്ന പരാതിയില്‍ രാജകുമാരി വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. വില്ലേജ് ഓഫീസറായിരുന്ന കുര്യന്‍ തോമസിനെ രാജാക്കാട് സര്‍വെ സൂപ്രണ്ട് ഓഫീസിലെ ഹെഡ്ക്ലാര്‍ക്കായാണ് നിയമിച്ചത്. സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പി.എം.സിദ്ദിഖ്, ക്ലര്‍ക്ക് പി.വി.റെജിമോന്‍, വില്ലേജ്മാന്‍ പി.ബി.അഭിലാഷ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ കെ.സി.രാജു എന്നിവരെയും സ്ഥലം മാറ്റി. പട്ടയം കിട്ടിയ ഭൂമിയുടെ തണ്ടപ്പേര്‍ പിടിക്കുന്നതിനായി കൈക്കൂലി ചോദിച്ചെന്നാണ് പരാതി.