കര്‍ണാടക ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് രജനീകാന്ത്
ചെന്നൈ:കര്ണടാകത്തില് കണ്ടത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് രജനീകാന്ത്. ജനാധിപത്യത്തെ അവഹേളിക്കുന്ന തരത്തിലുള്ള നടപടികളാണ് കര്ണാടക ഗവര്ണറില് നിന്നുണ്ടായതെന്നും ചെന്നൈയില് മാധ്യമപ്രവര്ത്തകരെ കണ്ട അദ്ദേഹം പറഞ്ഞു.
കര്ണാടകയില് ഇന്നലെ കണ്ടത് ജനാധിപത്യത്തിന്റെ വിജയമാണ്.ഭൂരിപക്ഷം തെളിയിക്കാന് ബിജെപി കുറച്ചു സമയത്തിനായി അപേക്ഷിച്ചപ്പോള് ഗവര്ണര് 15 ദിവസമാണ് നല്കിയത്. ഇത് ജനാധിപത്യത്തെ അവഹേളിക്കലാണ്. ഈ സാഹചര്യത്തില് ജനാധിപത്യമൂല്യങ്ങള് ഉയര്ത്തി പിടിച്ചു കൊണ്ടുള്ള വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയോട് ഞാന് നന്ദി പറയുകയാണ്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില് മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അതു സംബന്ധിച്ച തീരുമാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്പോള് എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുവരെ പാര്ട്ടി രൂപീകരിച്ചിട്ടില്ല എന്നാല് ഞങ്ങള് എന്തിനും സജ്ജരാണ്. മാത്രമല്ല രാഷ്ട്രീയസഖ്യങ്ങളെക്കുറിച്ച് പറയാനുള്ള സമയമല്ല ഇത്- രജനീകാന്ത് കൂട്ടിച്ചേര്ത്തു.
