പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; നിയമ ഭേദഗതിയുമായി രാ​ജ​സ്ഥാ​ൻ സര്‍ക്കാര്‍

First Published 10, Mar 2018, 10:52 AM IST
Rajasthan Assembly Passes Bill For Death Sentence To Rapists Of Girls Aged 12 Or Below
Highlights
  • കു​ട്ടി​ക​ളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് രാ​ജ​സ്ഥാ​നില്‍ ഇനി വധശിക്ഷ
  • നിയമ ഭേദഗതി ബി​ല്‍ രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ പാ​സാ​ക്കി

ജയ്പൂര്‍: പന്ത്രണ്ടോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് രാ​ജ​സ്ഥാ​നി​ൽ ഇ​നി വ​ധ​ശി​ക്ഷ. ഇ​തു​ സംബന്ധിച്ച നിയമ ഭേദഗതി ബി​ല്‍ രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ പാ​സാ​ക്കി. 

ആ​ഭ്യ​ന്ത​ര മ​ന്ത്രി ഗു​ലാ​ബ് ച​ന്ദ് ക​താ​രി​യ അ​വ​ത​രി​പ്പി​ച്ച ബി​ൽ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് പാ​സാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 376 എ​എ യി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് വ​ധ​ശി​ക്ഷ ഉ​റ​പ്പ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പന്ത്രണ്ടോ അതില്‍ താഴെയോ പ്രായമുള്ള കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ​യോ, ജീ​വ​പ​ര്യ​ന്ത​ത്തി​ൽ കു​റ​യാ​ത്ത ക​ഠി​ന​ത​ട​വോ വിധിക്കുന്ന നിയമമാണ് പാസാക്കിയിരിക്കുന്നത്. ജീ​വ​പ​ര്യ​ന്തം മ​ര​ണം വ​രെ ത​ട​വാ​ണെ​ന്നും ഭേ​ദ​ഗ​തി​യി​ൽ പ​റ​യു​ന്നു.

പ​ന്ത്ര​ണ്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്കാ​ണ് വ​ധ​ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. നേ​ര​ത്തെ മ​ധ്യ​പ്ര​ദേ​ശും സ​മാ​ന​മാ​യ ബി​ൽ പാ​സാ​ക്കി​യി​രു​ന്നു. ഹ​രി​യാ​ന​ സര്‍ക്കാരും ഇ​ത്ത​ര​ത്തിലുള്ള നിയമ ഭേദഗതി വരുത്താന്‍ ഒ​രു​ങ്ങു​ക‍​യാ​ണ്.ബലാത്സംഗ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി ഷീലാ മില്ലര്‍ ലാല്‍ ഖട്ടാര്‍ നേരത്തെ അറിയിച്ചിരുന്നു. മ​ഹാ​രാ​ഷ്ട്ര​യും ക​ർ​ണാ​ട​ക​യും കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.

loader