രാജസ്ഥാന്‍: രാജസ്ഥാനില്‍ ക്ഷീരകര്‍ഷകന്‍ പെഹ്‌ലുഖാനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ എല്ലാ പ്രതികള്‍ക്കും പൊലീസിന്റെ ക്ലീന്‍ചിറ്റ്. സംഭവം നടക്കുന്‌പോള്‍ പ്രതികള്‍ നാലുകിലോമീറ്റര്‍ അകലെയുണ്ടായിരുന്ന ഗോശാലയിലുണ്ടായിരുന്നുവെന്ന് ഗോശാല ജീവനക്കാര്‍ നല്‍കിയ സാക്ഷിമൊഴികളുടേയും മൊബൈല്‍ഫോണ്‍ രേഖകളുടേയും അടിസ്ഥാനത്തിലാണ് ആറു പ്രതികളേയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. 

കൃഷി ആവശ്യത്തിന് അനുമതി രേഖകളുമായി കന്നുകാലികളെ കൊണ്ടുപോകും വഴിയാണ് ഏപ്രില്‍ 13ന് പെഹ്‌ലുഖാനും മക്കളും ആക്രണത്തിന് ഇരയായത്. പെഹ്‌ലുഖാന്റെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്