Asianet News MalayalamAsianet News Malayalam

ക്ലാസില്‍ വൈകിയെത്തിയ കുട്ടിയെ അധ്യാപകന്‍ തല്ലിച്ചതച്ചു; വീഡിയോ

ക്ലാസില്‍ വൈകിയെത്തിയ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപകന്റെ വീഡിയോ പുറത്ത്. രാജസ്ഥാനിലെ ഡീഡ്‌നവാനയിലെ സ്വാമി വിവേകാനന്ദ മോഡല്‍ സ്‌കൂളിലാണ് സംഭവം. വൈകി എത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ജഗ്മോഹന്‍ മീനാ എന്ന അധ്യാപകൻ സഹപാഠികളുടെ മുമ്പില്‍ വെച്ച് തല്ലിച്ചതക്കുകയായിരുന്നു. 

Rajasthan teacher thrashes student mercilessly in class
Author
Jaipur, First Published Aug 13, 2018, 4:01 PM IST

ജയ്പൂര്‍: ക്ലാസില്‍ വൈകിയെത്തിയ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപകന്റെ വീഡിയോ പുറത്ത്. രാജസ്ഥാനിലെ ഡീഡ്‌നവാനയിലെ സ്വാമി വിവേകാനന്ദ മോഡല്‍ സ്‌കൂളിലാണ് സംഭവം. വൈകി എത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ജഗ്മോഹന്‍ മീനാ എന്ന അധ്യാപകൻ സഹപാഠികളുടെ മുമ്പില്‍ വെച്ച് തല്ലിച്ചതക്കുകയായിരുന്നു.

ഫിസിക്‌സ് അധ്യാപകനായ ഇയാള്‍ കുട്ടിയെ തല്ലുന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ക്ലാസ് മുറിയിലിരുന്ന വിദ്യാർത്ഥിയെ അധ്യാപകൻ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്നതും മറ്റ് കുട്ടികളും നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. വൈകി എത്തിയതിന് അധ്യാപകൻ  തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് അക്രമത്തിരയായ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

വൈകിയത് എന്താണെന്ന് ചോദിച്ചതിന് പിന്നാലെ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ബോധരഹിതനായ തന്നെ സഹപാഠികളാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും വിദ്യാര്‍ഥി കൂട്ടിചേര്‍ത്തു. ജഗ്മോഹനെതിരെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വോഷണം ആരംഭിച്ചതായി ലാല്‍സോട്ട് പൊലീസ് സ്റ്റേഷന്‍ മേധാവി രാജേന്ദ്ര കുമാര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios